Today: 27 Apr 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ എഞ്ചിനീയറിംഗ് വ്യവസായമേഖല തകര്‍ച്ചയിലേയ്ക്ക്
Photo #1 - Germany - Otta Nottathil - engineering_filed_germany_under_fire
ബര്‍ലിന്‍: ജര്‍മനിയില്‍ യുവ പ്രതിഭകളുടെ അഭാവം രാജ്യത്തെ കമ്പനികളെ തകര്‍ച്ചയിലേയ്ക്കു നയിക്കുന്നതായി മുന്‍നിര ജര്‍മ്മന്‍ കമ്പനികള്‍ ഭയപ്പെടുന്നു. വ്യാവസായിക ഉല്‍പ്പാദനം, പ്ളാന്റ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ജര്‍മ്മനിയിലെ തൊഴില്‍ എഞ്ചിന്‍ സ്തംഭനാവസ്ഥയിലാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് വ്യവസായം എന്നിവയിലെ വന്‍കിട കമ്പനികളും ഇടത്തരം കമ്പനികളും വിദഗ്ധ തൊഴിലാളികളുടെ കുറവ് അനുഭവിക്കുകയാണ്. ഇവിടെയുള്ള യുവജനങ്ങളില്‍ സാങ്കേതിക വിദ്യകള്‍ പഠിക്കുന്ന യുവതലമുറ കുറവാണന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2012 മുതല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രോസസ് എന്‍ജിനീയറിങ്ങില്‍ 32 ശതമാനവും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ 28 ശതമാനവും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഐടി എന്നിവയില്‍ 23 ശതമാനവും പുതിയ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളത്.

അതേസമയം ഇതേ കാലയളവില്‍ സോഷ്യല്‍ വര്‍ക്കിലും സൈക്കോളജിയിലും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചതും സാമ്പേതിക മേഖലയെ പിന്നോട്ടടിയ്ക്കുകയാണ്.

10,000 തൊഴിലവസരങ്ങള്‍ ദിനംപ്രതി നഷ്ടപ്പെടുമെന്നാണ് നിര്‍മാണമേഖല പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിര്‍മാണ മേഖലയില്‍ ആശങ്ക പടരുകയാണ്. ജര്‍മനിയെന്ന സമ്പദ്വ്യവസ്ഥയുടെ നേര്‍ച്ചിത്രം വിദേശ രാജ്യങ്ങള്‍ ഏറ്റെടുക്കുന്നതും ജര്‍മനിയെ തകര്‍ക്കുകയാണന്നാണ് ഭാഷ്യം.
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലെന്ന് മാധ്യമങ്ങളും സമ്മതിക്കുന്നു.

2022~ല്‍, ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും ആദ്യ 10~ല്‍ ഇടംപിടിച്ച MINT വിഷയങ്ങളില്‍ നിന്നുള്ള മൂന്ന് കോഴ്സുകള്‍ (ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ടെക്നോളജി എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ്.

1,44,000 വിദ്യാര്‍ത്ഥികളുമായി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം സ്ഥാനത്താണ്
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഏഴാം സ്ഥാനത്ത് (88,000 വിദ്യാര്‍ത്ഥികള്‍)
ഒമ്പതാം സ്ഥാനത്ത് ബിസിനസ് ഇന്‍ഫോര്‍മാറ്റിക്സ് (66,000 വിദ്യാര്‍ത്ഥികള്‍)
എല്ലാ മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്കും (റാങ്കിംഗില്‍ ഒന്നാം സ്ഥാനവും) 2.7 ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളും ഓരോ ബിസിനസ് ഐടി സ്പെഷ്യലിസ്ററിനും ഏകദേശം രണ്ട് സൈക്കോളജി വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും ആദ്യ പത്തില്‍ നില്‍ക്കുന്നത് നിയമം, വൈദ്യം, സാമൂഹിക പ്രവര്‍ത്തനം, ജര്‍മ്മന്‍ പഠനം, സാമ്പത്തിക ശാസ്ത്രം എന്നിവയാണ്.

അതുകൊണ്ടുതന്നെ വ്യവസായ സംഘടനകള്‍ അലാറം മുഴക്കുകയാണ്, മുന്നറിയിപ്പുമായി രംഗത്തുണ്ട്. ഇത് പല മുന്‍നിര ജര്‍മ്മന്‍ കമ്പനികളെയും പ്രതിനിധീകരിക്കുന്ന ഢഉങഅ മെക്കാനിക്കല്‍ ആന്‍ഡ് പ്ളാന്റ് എഞ്ചിനീയറിംഗ് വ്യവസായ അസോസിയേഷനില്‍ (9,43,000 ജോലികളില്‍, 244 ബില്യണ്‍ യൂറോ വില്‍പ്പനയില്‍ ആശങ്കയുണ്ടാക്കിയിരിയ്ക്കയാണ്. ഇവരൊക്കെതന്നെ യുവ പ്രതിഭകളുടെ ലഭ്യതക്കുറവില്‍ തകര്‍ച്ചയെ മാത്രമല്ല സാമ്പത്തിക പിന്നോട്ടടിയെയും എച്ച്ആര്‍ മാനേജര്‍മാര്‍ ്ഭയപ്പെടുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറയുന്നതില്‍ വളരെ ആശങ്കാകുലരാണന്ന് വിദ്യാഭ്യാസ വകുപ്പ് തലവന്‍ പറഞ്ഞു. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവമാണ് ഓരോ അംഗ കമ്പനികള്‍ക്കിടയിലെ ഒന്നാം നമ്പര്‍ പ്രശ്നം.വിതരണക്കാര്‍ക്കിടയിലും ഫോക്സ് വാഗന്‍ പോലുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയിലും വിദഗ്ധ തൊഴിലാളികളുടെ കുറവ് വളരെ ശ്രദ്ധേയമാണ്.

ജര്‍മ്മന്‍ ഓട്ടോമോട്ടീവ് വ്യവസായത്തിലും മാരകമായ അവസ്ഥകളുണ്ട് (4,60,000 ജോലികളില്‍ "വിതരണക്കാര്‍ക്കിടയിലുള്ള ഒരു സര്‍വേ കാണിക്കുന്നത് നാലില്‍ മൂന്ന് കമ്പനികളും ഇതില്‍ നിന്ന് ഗുരുതരമായോ അല്ലെങ്കില്‍ വളരെ വലിയ കഷ്ടതയോ അനുഭവിക്കുന്നുണ്ടെന്നാണ് ഢഉഅ അസോസിയേഷന്റെ വക്താവ് വെളിപ്പെടുത്തുന്നത്.

ക്രാഫ്റ്റ് മേഖലയിലും സ്പെഷ്യലിസ്ററുകളുടെ കുറവ് പ്രകടമാണ്. ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ അഭിപ്രായത്തില്‍, പ്രധാനമായും കാര്‍ഷിക, നിര്‍മ്മാണ യന്ത്ര മെക്കാനിക്സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഹീറ്റിംഗ് എഞ്ചിനീയറിംഗ്, റഫ്രിജറേഷന്‍ സിസ്ററം എഞ്ചിനീയറിംഗ് എന്നിവയില്‍ കുടവ് മനുഭപ്പെടുന്നുണ്ട്.

സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് ജര്‍മ്മന്‍ ക്രാഫ്റ്റ്സ് കഴിഞ്ഞ വര്‍ഷം 20,000 പരിശീലന സ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, പ്രാഥമികമായി എയര്‍ കണ്ടീഷനിംഗ് ട്രേഡുകളില്‍ (11,553 ട്രെയിനി തസ്തികകള്‍ ഒഴിവുണ്ട്).

ഈ സാഹചര്യങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ എങ്ങനെ എടുക്കാം എന്നതില്‍ രാജ്യത്തെ കമ്പനികളും വിദഗ്ധരും തലപുകയ്ക്കുകയാണ്. എന്നാല്‍ രാജ്യം ഭരിായ്ക്കുന്ന സര്‍ക്കാര്‍ പുടിനുമായുള്ള യുദ്ധത്തിലും ഉൈ്രകന് പുടിനെതിരെ ആയുധം നല്‍കി എങ്ങനെ ശക്തിപ്പെടുത്തണമെന്ന് ദൃഢമായ മുന്നോട്ടുപോക്കിലും രാജ്യം സാമ്പത്തിക വളര്‍ങ്ങയുടെ മുരടിപ്പിലുമാണന്ന് പറയേണ്ടി വരുന്ന അവസ്ഥയിലുമാണ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇയുവിലെ മുന്‍നിര സാമ്പത്തിക രാജ്യമായ ജര്‍മനി വിഷാദത്തിലാണ്.
- dated 15 Mar 2024


Comments:
Keywords: Germany - Otta Nottathil - engineering_filed_germany_under_fire Germany - Otta Nottathil - engineering_filed_germany_under_fire,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനി വിദേശ ജോലിക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളില്‍ അഞ്ചാമത് Recent or Hot News
തുടര്‍ന്നു വായിക്കുക
weekend_shopping_59_percent_rebate_germany
ജര്‍മനിയില്‍ വാരാന്ത്യ ഷോപ്പിംഗില്‍ 59% വരെ വിലകുറവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_to_germany_recruitment
കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് 200 നഴ്സുമാരുടെ റിക്രൂട്ട് ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ 2024 ലെ ഈസ്ററര് വിഷു ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
vote_for_UDF_oicc
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ അഭ്യര്‍ത്ഥന Recent or Hot News
തുടര്‍ന്നു വായിക്കുക
rishi_sunak_visited_berlin
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
germany_to_restart_palestine_aid
പലസ്തീനു വേണ്ടിയുള്ള സഹായം ജര്‍മനി പുനസ്ഥാപിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us